ഓണാഘോഷത്തിൻെറ ഭാഗമായി പൂക്കളമത്സരം , ഓണസദ്യ ക്ളാസ്സ്‌തല കായികമത്സരങ്ങൾ , പി ടി എ അംഗങ്ങൾക്ക് മത്സരങ്ങൾ എന്നിവ ഉണ്ടായിരുന്നു .പങ്കെടുത്ത എല്ലാ കുട്ടികൾക്കും പി ടി എ പ്രസിഡണ്ട് ശ്രീ .ബിജു സമ്മാനം നൽകി .
വായനാദിനാചരണം ഉദ്‌ഘാടനം ബി .ആർ. സി ട്രെയിനർ ശ്രീ.രഞ്ജിത്ത് നിർവ്വഹിച്ചു. ശ്രീമതി . മിനി ടീച്ചർ കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു .പുസ്തക പ്രദർശനം, ലൈബ്രറി പുസ്തകങ്ങളുടെ വിതരണം ക്വിസ് പ്രോഗ്രാം എന്നിവ നടന്നു . ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനദാനവും ഉണ്ടായിരുന്നു.